Uncategorized
ജ്യേഷ്ഠന്‍ രാസ ലഹരിക്ക് അടിമ, ക്ഷേത്രത്തിലെ വാൾ കൊണ്ട് അനിയനെ വെട്ടിയതിൽ നിർണായക വിവരങ്ങൾ പുറത്ത്

കോഴിക്കോട്: താമരശ്ശേരിയിൽ രാസലഹരിക്ക് അടിമയായ ജ്യേഷ്ഠന്‍ അനുജനെ ക്ഷേത്രത്തിലെ വാളുകൊണ്ട് വെട്ടിപ്പരിക്കല്‍പ്പിച്ച സംഭവത്തിൽ എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. പ്രതി അർജുൻ അയൽപക്കത്തെ വീട്ടുകാരിയെ അസഭ്യം പറഞ്ഞത് അനുജൻ അഭിനന്ദ് തടഞ്ഞതാണ് അക്രമത്തിനുള്ള പ്രകോപനമായതെന്നാണ് വിവരം. വെട്ടേറ്റ അഭിനന്ദിൻറെ നില ഗുരുതരമല്ല. പ്രതി അർജുൻ പൊലീസ് കസ്റ്റഡിയിലാണ്.