Uncategorized
കണിച്ചാർ പഞ്ചായത്തിലെ എസ് ടി വിഭാഗത്തിൽ പെട്ടവർക്ക് വാട്ടർടാങ്കുകൾ വിതരണം ചെയ്തു

കണിച്ചാർ: കണിച്ചാർ പഞ്ചായത്തിലെ എസ്.ടി. വിഭാഗത്തിൽപ്പെട്ടവർക്ക് വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു. പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 61 പേർക്കാണ് വാട്ടർ ടാങ്ക് നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാന്റി തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജിമ്മി അബ്രാഹം, ലിസമ്മ മംഗലത്തിൽ, ഷോജറ്റ് ചന്ദ്രൻ കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.