Uncategorized
സംസ്ഥാനത്ത് താപനില വീണ്ടും ഉയരുന്നു, ജാഗ്രതാ മുന്നറിയിപ്പ്; ഇന്നും നാളെയും സാധാരണയേക്കാൾ 3°വരെ താപനില ഉയരും

തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇന്നും നാളെയും (മാർച്ച് 01, 02) കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 38°സെലഷ്യസ് വരെയും കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 37°സെലഷ്യസ് വരെയും, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 36°സെലഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 3°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.