Uncategorized
സഹപാഠിയുടെ മര്‍ദ്ദനത്തില്‍ മൂക്കിന്റെ പാലം തകര്‍ന്ന വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം; കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതില്‍ പ്രതിഷേധം

പാലക്കാട് ഒറ്റപ്പാലത്ത് സഹപാഠിയുടെ മര്‍ദ്ദനത്തില്‍ മൂക്കിന്റെ പാലം തകര്‍ന്ന വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായി തുടരുന്നു. സാജന് ഇന്നലെ രാത്രി മുതല്‍ പനി പിടിപെട്ടതാണ് ആശങ്കക്കിടയാക്കുന്നത്. കണ്ണിനും മൂക്കിനും ഇടയിലായി മുറിവിന് രണ്ടര സെന്റീമീറ്റര്‍ അധികം വലിപ്പമുണ്ട്. കയ്യില്‍ കരുതാവുന്ന ആയുധം ഉപയോഗിച്ചാണോ മര്‍ദ്ദനം നടന്നതെന്ന് സംശയമാണ് കുടുംബം പങ്കുവെക്കുന്നത്.