Uncategorized
ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

ഒളവണ്ണ: സമൂഹത്തിൽ പടർന്നുപന്തലിച്ച വൻവിപത്തായ ലഹരിക്കെതിരെ കമ്പിളിപ്പറമ്പ് മദീനത്തു സി എമ്മിനു കീഴിൽ പ്രവർത്തിക്കുന്ന വൈ ജെ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സദസ്സ് സംഘടിപ്പിച്ചു. രക്ഷിതാക്കളുടെ കൃത്യമായ നിരീക്ഷണവും നിയന്ത്രണവും വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം തടയാൻ കാരണമാകും എന്ന് സദസ്സ് വിലയിരുത്തി. ലഹരി വില്പന തടയുന്നതിന് വേണ്ടി സർക്കാർ ഗൗരവതരമായി ഇടപെടണമെന്ന് സഗൗരവം ആവശ്യപ്പെട്ടു.മദീനത്തു സി.എം. ജനറൽ മാനേജർ റാഫി സഖാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫറോക്ക് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ പി റഷീദ് സദസ്സ് ഉദ്ഘാടനം ചെയ്തു. അസ്ലം മാസ്റ്റർ, റാസി ഹികമി , സിനാൻ സി. കെ. തുടങ്ങിയവർ സംസാരിച്ചു.