വിനോദസഞ്ചാരത്തിന് പുതിയ അവസരങ്ങൾ തുറന്ന് മഹാ കുംഭമേള, 5 ആത്മീയ കവാടങ്ങൾ തുറന്ന് യുപി സർക്കാർ

ദില്ലി: ഇന്ത്യയില്‍ ആത്മീയ ടൂറിസത്തിന് പുതിയ ഉണർവ് നൽകി മഹാകുംഭ് മേള. മഹാകുംഭ് 2025 ഉത്തർപ്രദേശിൽ ആത്മീയ വിനോദസഞ്ചാരത്തിന് പുതിയ വഴികൾ തുറന്നിരിക്കുകയാണ്. സംസ്ഥാനത്തുടനീളമുള്ള അഞ്ച് പ്രമുഖ മതകേന്ദ്രങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ 5 ആത്മീയ കവാടങ്ങൾ തുറന്നിരിക്കുകയാണ് യുപി സർക്കാർ. തീർത്ഥാടകരെ ഉത്തർപ്രദേശിലെ പുണ്യസ്ഥലങ്ങളിലേക്ക് സുഖമമായി എത്തിക്കുന്നതിനും ഈ മേഖലയിലെ ആത്മീയ വിനോദസഞ്ചാരത്തിന് വലിയ ഉത്തേജനം നൽകുന്നതിനും ഈ ഇടനാഴികൾ സഹായകരമാകുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.
പ്രയാഗ്‌രാജിൽ നിന്ന് വിന്ധ്യാചൽ ദേവിധാമിലേക്കും തുടർന്ന് കാശിയിലേക്കും (വാരണാസി) യാത്ര ചെയ്യാൻ സാധിക്കുന്നതാണ് അഞ്ച് ആത്മീയ കവാടങ്ങളിൽ പ്രധാനം. പ്രയാഗ്‌രാജ്-അയോധ്യ-ഗോരഖ്പൂർ ഇടനാഴിയാണ് മറ്റൊന്ന്. ഈ ഇടനാഴി ശ്രീരാമനുമായി ബന്ധപ്പെട്ട സ്ഥലങ്ങളെയും ഗോരഖ്‌നാഥ് പാരമ്പര്യത്തെയും ബന്ധിപ്പിക്കുന്നതാണ്. ഭക്തർക്ക് പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്താം, ലെറ്റെ ഹനുമാൻ ക്ഷേത്രം, അക്ഷയ് വട്ട്, സരസ്വതി കൂപ്പ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് രാം ലല്ലയുടെ ദർശനത്തിനായി അയോധ്യയിലേക്കും പോകാനാകും. അയോധ്യയിൽ നിന്ന് ഭക്തർക്ക് ഗോരഖ്‌പൂരിലേക്ക് പോയി ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ അനുഗ്രഹം തേടാം.