Uncategorized

കേളകം മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവത്തിന് കൊടിയേറി

കേളകം: കേളകം മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേൽശാന്തി ശർമ്മ ശാന്തികളുടെ കാർമ്മികത്വത്തിൽ ക്ഷേത്രം തന്ത്രി ഡോ. ഷിബു കാരുമാത്ര ത്രിക്കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. വൈകിട്ട് 5 മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും. പൂവത്തിൻചോല സി വി എൻ കളരി, മഞ്ഞളാംപുറം സതീ സദനം, കരുവള്ളിൽ കുഞ്ഞിക്കണ്ണൻ വസതി എന്നിവിടങ്ങളിൽ നിന്നും സംഗമിച്ച് ക്ഷേത്രത്തിൽ എത്തിച്ചേരുന്ന രീതിയിലാണ് കലവറ നിറയ്ക്കൽ ഘോഷയാത്ര ഒരുക്കിയിരിക്കുന്നത്. തുടർന്ന് രാത്രി 8 മണി മുതൽ ശ്രീ മൂർച്ചിലക്കാട്ട് കലാക്ഷേത്ര അവതരിപ്പിക്കുന്ന കലാസന്ധ്യ. മാർച്ച് 7 വെള്ളിയാഴ്ച‌ മഹോത്സവം സമാപിക്കും. മഹോത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങായ താലപ്പൊലി കുംഭകുട ഘോഷയാത്ര മാർച്ച് 4 ചൊവ്വാഴ്ച നടക്കും. മാർച്ച് 7 വെള്ളിയാഴ്ച രാത്രി 11.30 ന് മഹോത്സവത്തിന് കൊടിയിറങ്ങും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button