Uncategorized
20ഓളം മത്സ്യത്തൊഴിലാളികൾ ബോട്ടിൽ, വലക്ക് തീപിടിച്ചു, ബോട്ട് കത്തിയമർന്നു

മുംബൈ: മഹാരാഷ്ട്രയിലെ അലിബാഗിനടുത്തുള്ള കടലിൽ ഒബോട്ടിന് തീപിടിച്ചു. വെള്ളിയാഴ്ച പുലർച്ചെ 3 നും 4 നും ഇടയിലാണ് അപകടമുണ്ടായത്. ബോട്ടിന്റെ 80 ശതമാനവും കത്തിനശിച്ചെങ്കിലും ആർക്കും പരിക്കുകളോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവസമയത്ത് 18-20 മത്സ്യത്തൊഴിലാളികൾ കപ്പലിലുണ്ടായിരുന്നു. എല്ലാവരെയും രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചനയുണ്ട്. മീൻവലക്ക് തീപിടിച്ചതാകാം തീ പടരാൻ കാരണമെന്ന് കരുതുന്നു. ബോട്ട് കത്തുന്നത് കണ്ട പ്രാദേശിക മത്സ്യത്തൊഴിലാളികൾ അധികൃതരെ വിവരമറിയിച്ചു. ബോട്ട് ഉടൻ തന്നെ കരയിലെത്തിച്ച് തീ അണയ്ക്കാനും ആളുകളെ ഒഴിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. രാകേഷ് മൂർത്തി ഗണ്ടിൻ്റെതാണ് ബോട്ട്