Uncategorized

തില്ലങ്കേരി സ്വദേശിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചു

പേരാവൂർ : കണ്ണൂർ ജില്ലയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിജോ കെ. വി. എന്ന ജിജോ തില്ലങ്കേരിയെ കണ്ണൂർ ജില്ല കളക്ടറുടെ ഉത്തരവ് പ്രകാരം കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചു. മുഴക്കുന്ന് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എ വി ദിനേശിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചത്. ഇയാൾ മുൻപും കാപ്പ കേസിൽ ഉൾപ്പെട്ടു ജയിൽ ശിക്ഷ അനുഭവിച്ച ആളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button