Uncategorized

ഒരു ആശയ്ക്ക് കിട്ടുന്നത് 13000ത്തിനടുത്ത്, 9500 നൽകുന്നത് സംസ്ഥാനമെന്ന് ആരോഗ്യ മന്ത്രി; വ‍ർധന പരിഗണനയിൽ

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പടിക്കൽ ആശാ വർക്കർമാരുടെ സമരം ശൈലി ആപ്പ് വഴിയുള്ള ഡേറ്റ കളക്ഷനെ ബാധിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. വളരെ കുറച്ച് ആശാ പ്രവർത്തകർ മാത്രമാണ് സമരത്തിലുള്ളത്. സമരക്കാരുടെ പഞ്ചായത്തുകളിൽ അധികൃതരുമായി കൂടിയാലോചിച്ച് ബദൽ സംവിധാനം ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിലെ മാറ്റിവയ്ക്കാൻ ആകാത്ത പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണിത്. ആദ്യം ഏഴ് ശതമാനം ആശമാരായിരുന്നു സമരത്തിലുണ്ടായിരുന്നത്. ഇപ്പോഴത് 6 ശതമാനം ആയി കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഒരു ആശയ്ക്ക് പ്രതിമാസം 13000 ത്തിനടുത്ത് പ്രതിഫലം ലഭിക്കുന്നുണ്ട്. അതിൽ 9500 രൂപ സംസ്ഥാനം മാത്രം നൽകുന്നതാണ്. ആശമാരുടെ കാര്യത്തിൽ സർക്കാരിന് കടുംപിടിത്തം ഇല്ല. ആശ ഒരു കേന്ദ്ര പദ്ധതിയാണെങ്കിലും അനുഭാവ പൂർണമായ സമീപനമാണ് സംസ്ഥാനത്തിൻ്റേത്. ഓണറേറിയം വർധിപ്പിക്കാൻ ധനവകുപ്പുമായി ചർച്ച നടത്തുന്നുണ്ട്. ആശമാരുടെ കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. എന്നാൽ സാക്ഷരതാ മിഷനിലൂടെ പത്താം ക്ലാസ് യോഗ്യത പോലുമില്ലാത്തവരെ പത്താം ക്ലാസ് പൂർത്തീകരിച്ചാണ് ആശമാരാക്കിയിട്ടുള്ളത്. കമ്പ്യൂട്ടർ സാക്ഷരത അടക്കം ഇവർക്ക് കേരള സർക്കാർ നൽകി.

ആരോഗ്യവകുപ്പ് മുൻകൈയെടുത്ത് നടപ്പിലാക്കി ജനകീയ കാന്‍സര്‍ ക്യാമ്പയിനിൽ ജനകീയ കാന്‍സര്‍ ക്യാമ്പയിനിൽ 23 ദിവസം പൂർത്തിയാകുമ്പോൾ 4 ലക്ഷത്തിൽ പരം ആളുകളെ പരിശോധിച്ചു. 12000 പേരെ സ്തനാർബുദത്തിന് റഫർ ചെയ്തു. 1392 ആരോഗ്യ കേന്ദ്രങ്ങളിലാണ് സ്ക്രീനിംഗ് നടന്നത്. ക്യാമ്പിലൂടെ 78 പേർക്ക് പുതുതായി രോഗം കണ്ടത്തി. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകളെന്നും മന്ത്രി വിശദീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button