Uncategorized
എംഎൽഎ ഹോസ്റ്റൽ ജീവനക്കാരിയെ പീഡിപ്പിച്ച കേസ്; മൂന്ന് വർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: എംഎൽഎ ഹോസ്റ്റൽ ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി മൂന്നുവർഷത്തിനുശേഷം അറസ്റ്റിൽ. വയനാട് വൈത്തിരി സ്വദേശി ഹാരിസ് (40) ആണ് പിടിയിലായത്. ഒളിവിലായിരുന്ന പ്രതിയെ മ്യൂസിയം പൊലീസാണ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. എംഎൽഎ ഹോസ്റ്റൽ ജീവനക്കാരി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയാണ് പ്രതി പീഡിപ്പിച്ചത്.