Uncategorized

പല ദിവസങ്ങളിലും കിട്ടുന്നത് കഞ്ഞിയും ചമ്മന്തിയും മാത്രം, കായിക താരങ്ങളായ പെൺകുട്ടികൾക്ക് കടുത്ത അവഗണന

കൽപ്പറ്റ: വയനാട് ജില്ലാ ആർച്ചറി പരിശീലന കേന്ദ്രത്തിലെ കായിക താരങ്ങളായ പെൺകുട്ടികൾക്ക് കടുത്ത അവഗണന. ഹോസ്റ്റലിൽ കായിക താരങ്ങളുടെ ഭക്ഷണത്തിന് മെനു ഉണ്ടെന്നിരിക്കെ, പല ദിവസങ്ങളിലും കിട്ടുന്നത് കഞ്ഞിയും ചമ്മന്തിയും. പരാതി പറയുമ്പോൾ മുഖവിലക്കെടുത്തിരുന്നില്ലെന്നും കുട്ടികൾ പറയുന്നു.

ഹോസ്റ്റലിലെ വനിതാ വാർഡനിൽ നിന്ന് മാനസിക പീഡനവും നേരിടേണ്ടി വരുന്നുവെന്നും പെൺകുട്ടികൾ പറഞ്ഞു. മോശമായ പരാമർശങ്ങളാണ് ഹോസ്റ്റൽ വാർഡൻ നടത്തുന്നത്. ദേശീയ മത്സരങ്ങളിൽ അടക്കം പങ്കെടുക്കുന്ന കായിക താരങ്ങളാണ് ഇത്തരത്തിൽ അവഗണന നേരിടുന്നത്.

സാമ്പത്തിക പ്രതിസന്ധി കാരണമാണ് മെനു അനുസരിച്ച് കുട്ടികൾക്ക് ഭക്ഷണം നൽകാനാകാത്തതെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രതികരിച്ചു. 28 ലക്ഷത്തോളം രൂപ സംസ്ഥാന സ്പോർട്സ് കൗൺസിൽ നൽകാനുണ്ട്. മെനു അനുസരിച്ചുള്ള ഭക്ഷണം നൽകാൻ കഴിയാത്തതിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണ്. ഹോസ്റ്റലിൽ നിലവിൽ മാംസാഹാരം അടക്കം നൽകാനുള്ള ക്രമീകരണം ഉണ്ടാക്കിയിട്ടുണ്ട്. പരാതിയുടെ സാഹചര്യത്തിൽ വാർഡനെയും പാചകക്കാരിയെയും മാറ്റിയെന്നും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എം മധു പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button