Uncategorized
മാക്കൂട്ടം ചുരത്തിൽ അരി കയറ്റിവരുന്ന ലോറിക്ക് തീ പിടിച്ചു; ഇരിട്ടിയിൽ നിന്നും ഫയർഫോഴ്സ് എത്തി തീയണച്ചു

ഇരിട്ടി: മാക്കൂട്ടം ചുരം റോഡിൽ അരികയറ്റി വരികയായിരുന്ന ലോറിക്ക് തീപിടിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ചുരത്തിലെ മെതിയടിപ്പാറയ്ക്ക് സമീപത്തായിട്ടായിരുന്നു കണ്ണൂരിലേക്ക് അരികയറ്റി വരികയായിരുന്ന ടോറസ് ലോറിക്ക് തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞ് ഇരട്ടിയിൽ നിന്നുള്ള അഗ്നിശമനസേന എത്തി മണിക്കൂറുകളോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. അഗ്നിശമനസേനയുടെ സന്ദർഭോചിത ഇടപെടലിനെ തുടർന്ന് വനമേഖലയിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ മഹറൂഫ് വാഴോത്ത്, എൻ. ജി. അശോകൻ, ഫയർമാൻ ഡ്രൈവർ പി. എച്ച്. നൗഷാദ്, ഫയർ റസ്ക്യൂ ഓഫീസർമാരയ അനീഷ് മാത്യു, സി. വി സൂരജ്, പി. കെ ധനേഷ്, അരുൺകുമാർ, ഹോംഗാർഡ് മാരായ കെ. എം. അനീഷ്, എം. സി. രാധാകൃഷ്ണൻ, എ. സദാനന്ദൻ, കെ. രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.