Uncategorized
ചൂട് കൂടുന്നു; കണ്ണൂരിൽ റെക്കോഡ് താപനില

കണ്ണൂർ: തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.