Uncategorized
ആറളത്ത് തടസ്സങ്ങൾ നീക്കി ആന മതിൽ പൂർത്തിയാക്കും; അതുവരെ സോളാർ ഹാങ്ങിങ് ഫെൻസിങ്ങ്: മന്ത്രി എ കെ ശശീന്ദ്രൻ

ആറളം: മരം മുറിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കി ആന മതിൽ നിർമ്മാണം കാര്യക്ഷമമായി, സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും അതുവരെ സോളാർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുമെന്നും വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ആറളം ഗ്രാമപഞ്ചായത്ത് ചേർന്ന സർവ്വകക്ഷി യോഗത്തിൽ അറിയിച്ചു. മതിൽ പ്രവൃത്തി ഇനിയും ആരംഭിക്കാത്ത സ്ഥലങ്ങളിൽ ഫെബ്രുവരി അവസാനം തന്നെ പ്രവൃത്തി തുടങ്ങാൻ നടപടിയെടുക്കും.