Uncategorized
‘ദേഹോപദ്രവത്തിൽ ഭയന്നാണ് മകൻ കുറ്റം സമ്മതിച്ചത്’; കഞ്ചാവ് കേസിൽ യു.പ്രതിഭയുടെ മൊഴിയെടുത്തു

മകനെതിരെയുള്ള കഞ്ചാവ് കേസിൽ യു പ്രതിഭ എംഎൽഎയുടെ മൊഴി രേഖപ്പെടുത്തി എക്സൈസ്. ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എസ് അശോക് കുമാറാണ് യു പ്രതിഭയുടെയും മകന്റേയും മൊഴി രേഖപ്പെടുത്തിയത്. മകനെ എക്സൈസ് സംഘം ദേഹോപദ്രവം ഏൽപ്പിച്ചെന്നും ഭയന്നാണ് മകൻ കുറ്റം സമ്മതിച്ചതെന്നും യു പ്രതിഭ മൊഴി നൽകി. എംഎൽഎ നൽകിയ പരാതിയിലാണ് നടപടി.
കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വെച്ചതിനും യു പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെടെ 9 പേർക്കെതിരെ എക്സൈസ് കേസെടുത്തത് കഴിഞ്ഞ നവംബറിലാണ്. എന്നാൽ മകനെതിരെ ചുമത്തിയത് കള്ളക്കേസ് ആണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് എംഎൽഎ. ഇത് സംബന്ധിച്ച് സിപിഐഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും എക്സൈസ് വകുപ്പ് മന്ത്രിക്കും യു പ്രതിഭ പരാതി നൽകുകയായിരുന്നു.