Uncategorized

രാഷ്ട്രീയ നേതാക്കള്‍ അഭിനയിക്കുന്ന ചിത്രം; ‘കേപ്‍ടൗണ്‍’ പോസ്റ്റര്‍ പ്രകാശനം ചെയ്തു

എംഎല്‍എമാരായ കോവൂർ കുഞ്ഞുമോൻ, യു പ്രതിഭ എന്നിവർ അഭിനയിക്കുന്ന കേപ്ടൗൺ എന്ന ചിത്രത്തിൽ അതിഥി താരമായി എത്തുന്ന മുൻ ബിജെപി അധ്യഷൻ കുമ്മനം രാജശേഖരൻ ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്‍തു. പുതുമുഖങ്ങളായ അഖില്‍ രാജ്, അനന്ദു പടിക്കല്‍, അനീഷ് പ്രകാശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശിവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കേപ് ടൗൺ.

പ്രകൃതിയെ സംരക്ഷിക്കാം, പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാം എന്ന സന്ദേശവുമായി ഒരു കൂട്ടം ചെറുപ്പക്കാരുടെ എട്ടു വര്‍ഷത്തെ ശ്രമഫലമാണ് കേപ് ടൌണ്‍ എന്ന ഈ സിനിമ. പതിനൊന്നോളം ജനപ്രതിനിധികളും ഈ ചിത്രത്തിൽ സഹകരിക്കുന്നണ്ട്. 2016 മുതല്‍ 2024 വരെയുള്ള ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തില്‍ നെല്‍സണ്‍ ശൂരനാടും ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. കാലഘട്ടത്തിനനുസരിച്ച് പല സീനുകളും റിയലായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. രാജ രാജേശ്വരി ഫിലിംസിന്റെ ബാനറില്‍ ദിലീപ് കുമാര്‍ ശാസ്താംകോട്ട നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ, കായംകുളം എം എല്‍ എ യു പ്രതിഭ എന്നിവരെ കൂടാതെ മുകേഷ് എം എല്‍ എ, നൗഷാദ് എം എല്‍ എ, മന്ത്രി ചിഞ്ചു റാണി, മുന്‍ എം പി സോമപ്രസാദ്, കൊല്ലം മുന്‍ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, വൈസ് പ്രസിഡന്റ് സൂരജ് രവി, മുന്‍ ബിജെപി സംസ്ഥാന അദ്ധ്യഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

ശ്യാം ഏനാത്ത്, സുജ തിലക രാജ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് പുതുമുഖ സംഗീത സംവിധായകന്‍ ദിലീപ് ബാബു ഈണമിട്ട മൂന്ന് ഗാനങ്ങള്‍ രവീന്ദ്രന്‍ മാഷിന്റെ മകന്‍ നവീന്‍ മാധവ് (പോക്കിരി ഫെയിം), കായംകുളം എം എല്‍ എ പ്രതിഭ, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം പ്രണവ് പ്രശാന്ത്, ദിലീപ് ബാബു, സൗമ്യ എം എസ്, രാജന്‍ ഇരവിപുരം, വിനായക് വിജയന്‍, ഹരിലക്ഷ്മണ്‍, ലക്ഷ്മി എം എന്നിവര്‍ ആലപിക്കുന്നു. ജോഷ്വ എഴുതിയ കവിതകള്‍ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ, ദിലീപ് കുമാര്‍ ശാസ്താംകോട്ട എന്നിവര്‍ ആലപിക്കുന്നു. അലങ്കാര്‍ കൊല്ലം, വിജിന്‍ കണ്ണന്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വിഎഫ്എക്‌സ് മായാന്‍സ് സ്റ്റുഡിയോ തിരുവനന്തപുരം, ബിജിഎം ശ്രീക്, പ്രൊഡക്ഷൻ കൺട്രോളർ ജസ്റ്റിൻ കൊല്ലം. കൊല്ലം ടൗണിലും ശാസ്താംകോട്ട, ചക്കുളം, ആലപ്പുഴ, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ കേപ് ടൗണിന്റെ മലയാളം, തമിഴ് ട്രെയിലർ മാർച്ച്‌ 6 ന് റിലീസ് ചെയ്യും. പി ആര്‍ ഒ- എ എസ് ദിനേശ്, ബി വി അരുണ്‍ കുമാർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button