Uncategorized
മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ ജീപ്പിടിച്ച് 26കാരന് ദാരുണാന്ത്യം, വാഹനം ഓടിച്ചിരുന്നത് യുവഡോക്ടർമാർ

ആക്കുളം: മദ്യ ലഹരിയിൽ യുവ ഡോക്ടർമാർ ഓടിച്ച ജീപ്പിടിച്ച് ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം ആക്കുളം പാലത്തിൽ വച്ചുണ്ടായ അപകടത്തിൽ മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഡോക്ടർമാരായ വിഷ്ണു, അതുൽ എന്നിവരെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. അമിത വേഗതയിൽ പോയ പോയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുകയായിരുന്നു.