പ്രതി മുൻപും വിഷം കഴിച്ചിരുന്നു; എട്ടു വർഷം മുൻപ് എലിവിഷം കഴിച്ചത് മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിന്

തിരുവനന്തപുരം വെഞ്ഞാറമൂടിൽ അഞ്ച് പേരെ കൊലപ്പെടുത്തിയ 23കാരൻ അഫാൻ മുൻപും വിഷം കഴിച്ചിരുന്നു. എട്ടു വർഷം മുൻപായിരുന്നു സംഭവം. മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിന്റെ പേരിലായിരുന്നു അന്ന് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നത്. എലിവിഷം കഴിച്ചായിരുന്നു പ്രതി ജീവനൊടുക്കാൻ ശ്രമിച്ചത്. അന്നും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
വെഞ്ഞാറമൂട്ടിൽ അഞ്ച് പേരെ കൊലപ്പെടുത്തുകയും ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലും പ്രതി എലിവിഷം കഴിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നത്. സഹോദരൻ, പെൺസുഹൃത്ത്, പിതാവിന്റെ അമ്മ, ബന്ധുക്കളായ രണ്ട് പേർ എന്നിവരെയാണ് കൊലപ്പെടുത്തിയത്. രാവിലെ 10നും വൈകിട്ട് ആറിനും ഇടയിലാണ് കൊലപാതക പരമ്പര പ്രതി നടത്തിയത്. പിതൃമാതാവ് സൽമ ബീവിയെയാണ് ആദ്യം കൊലപ്പെടുത്തിയത്. പിന്നാലെയാണ് പിതാവിന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയത്. തിരികെ വീട്ടിലെത്തി പ്രതി പെൺ സുഹൃത്തിനെയും സഹോദരനെയും കൊലപ്പെടുത്തി.