Uncategorized
അനുസ്മരണം സംഘടിപ്പിച്ചു

ഇരിട്ടി :വിശ്വശ്രീ മ്യൂസിക് ഫൗണ്ടേഷൻ സാക്കിർ ഹുസൈൻ, എം ടി, പി ജയചന്ദ്രൻ എന്നിവരുടെ അനുസ്മരണ പരിപാടി നടത്തി.വിശ്വശ്രീ കലാക്ഷേത്രം ഹാളിൽ നടന്ന പരിപാടിപ്രസിഡന്റ്
എ കെ ഹസ്സന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ പ്രദീപ്കുമാർ കക്കറയിൽ അനുസ്മരണ പ്രഭാഷണം നടത്തി. രക്ഷാധികാരി ഡോക്ടർ ജി ശിവരാമകൃഷ്ണൻ, ലക്ഷ്മണൻ കുയിലൂർ, മനോജ് അമ്മ, വി എം നാരായണൻ, സി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് ജയചന്ദ്ര ഗാനാലാപന പരിപാടി അരങ്ങേറി.