Uncategorized
കവുങ്ങിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മേപ്പാടി: കവുങ്ങിൽ നിന്ന് വീണു പരിക്കേറ്റ് ചികിത്സസയിലായിരുന്ന യുവാവ് മരിച്ചു. മേപ്പാടി വിത്തുകാട് വർഗ്ഗീസ് സ്മാരക ഭൂസമര കേന്ദ്രത്തിലെ വിജയൻ (46) ആണ് മരിച്ചത്. ഫെബ്രുവരി 19 നായി രുന്നു അപകടം സംഭവിച്ചത്. തുടർന്ന് ആദ്യം മേപ്പാടി വിംസിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ 3 മണിയോടെ മരണപ്പെടുകയായിരുന്നു. ഭാര്യ: മിനി. വിജേഷ്, വിഷ്ണു എന്നിവർ മക്കളാണ്. സംസ്കാരം പിന്നീട്.