കെസിവൈഎം ചുങ്കക്കുന്ന് മേഖല പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു

കൊട്ടിയൂർ: കെസിവൈഎം ചുങ്കക്കുന്ന് മേഖലയുടെ പ്രവർത്തന വർഷം കൊട്ടിയൂർ യൂണിറ്റിന്റെ അതിഥേയത്വത്തിൽ സെന്റ് സെബാസ്റ്റ്യൻ പാരിഷ് ഹാളിൽ വെച്ച് മേഖലാ പ്രസിഡൻ്റ് മാർഷൽ ആൻ്റണിയുടെ അധ്യക്ഷതയിൽ കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ബിബിൻ പില്ലാപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. കെസിവൈഎം അംഗങ്ങളെന്നും സഭയ്ക്കും സമൂഹത്തിനും മാതൃകയാകേണ്ടവരാണെന്ന് അദ്ദേഹം പറഞ്ഞു. വർധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളിൽ മേഖല സമിതി പ്രതിഷേധം രേഖപ്പെടുത്തി. ഇനിയും ഒരു മനുഷ്യജീവൻ പോലും വന്യജീവി ആക്രമണത്തിൽ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് രൂപത ജനറൽ സെക്രട്ടറി വിമൽ കൊച്ചുപുരയ്ക്കൽ പറഞ്ഞു. മേഖല ഡയറക്ടർ ഫാ.സന്തോഷ് ഒറവാന്തറ, രൂപത ഡയറക്ടർ ഫാ. സാൻ്റോ അമ്പലത്തറ , രൂപത ഭാരവാഹികളായ നവീൻ പുലക്കുടിയിൽ , ജോബിൻ തടത്തിൽ, ആനിമേറ്റർ സി .ബെൻസി എസ്. എച്ച് , മേഖല ഭാരവാഹികളായ മരിയ വലിയ വീട്ടിൽ , അതുല്യ രാജേഷ് , ജോൺസൺ മഞ്ചുവള്ളിയിൽ , സി. സൂര്യ SKD തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.




