Uncategorized
കടയിലും ആളൊഴിഞ്ഞ വീട്ടിലും സംശയാസ്പദമായ ഇടപാടുകൾ, രഹസ്യ വിവരം കിട്ടിയെത്തിയ പൊലീസും ഞെട്ടി; ഹാൻസ് പിടികൂടി

കൽപ്പറ്റ: കമ്പളക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധിത പുകയില ഉൽപ്പന്നമായ 1400 പാക്കറ്റ് ഹാൻസ് പിടികൂടി. ലഹരി വിരുദ്ധ സ്ക്വാഡും കമ്പളക്കാട് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഹാൻസ് പാക്കറ്റുകൾ കണ്ടെത്തിയത്. സംഭവത്തിൽ കണിയാമ്പറ്റ ഒന്നാംമൈൽ നല്ലമൂച്ചിക്കൽ വീട്ടിൽ ഷരീഫ്(49) നെ അറസ്റ്റ് ചെയ്തു.
ഇയാളുടെ കടയിലും ആളൊഴിഞ്ഞ വീട്ടിലുമായിരുന്നു പരിശോധന. പതിനഞ്ച് പാക്കറ്റിന്‍റെ 93 ബണ്ടിലുകളാണ് പിടിച്ചെടുത്തത്. വിദ്യാർത്ഥികൾക്കും കുട്ടികൾക്കുമിടയിൽ വിൽപ്പനയ്ക്കായി ഹാൻസ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിദ്യാർഥികൾക്കടക്കം ഇയാൾ പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ലഹരി വിരുദ്ധ സ്ക്വാഡ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.