Uncategorized
മട്ടന്നൂരിലെ ബ്രദേഴ്സ് പ്രസ് ഉടമ കെ. ശ്രീധരൻ അന്തരിച്ചു

മട്ടന്നൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി മട്ടന്നൂർ യൂണിറ്റ് പ്രസിഡൻ്റും മട്ടന്നൂർ മേഖലാ പ്രസിഡൻ്റും ജില്ലാ സെക്രട്ടറിയുമായിരുന്ന കെ. ശ്രീധരൻ അന്തരിച്ചു. ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻ്റ്, സംസ്ഥാന പ്രവർത്തക സമിതി അംഗം, സംസ്ഥാന കൗൺസിൽ അംഗം, മട്ടന്നൂർ മർച്ചൻ്റ്സ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ്, ജില്ലാ വ്യാപാരി ക്ഷേമ സഹകരണ സംഘം ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.