രണ്ടായിരത്തോളം കോഴികളെ തെരുവ് നായകൾ കൊന്നു

മാനന്തവാടി: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ചെറുകര പ്രദേശത്ത് തെരുവ് നായശല്യം രൂക്ഷമായി.ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ കോളിക്കൽ അശോകന്റെ രണ്ടായിരം കോഴികളെ ഇരുപതോളം വരുന്ന തെരുവ് നായ്ക്കൾ കടിച്ച് കൊന്നു. ശബ്ദം കേട്ടെത്തിയ അശോകനെ നായ്ക്കൾ ആക്രമിക്കുവാൻ ശ്രമിച്ചെ ങ്കിലും കയ്യിൽ കിട്ടിയ തൂമ്പാ ഉപയോഗിച്ച് നായയെ അടിച്ചോടി ക്കുകയായിരുന്നു. ഫാമിലെ നെറ്റിന്റെ ഒരു ഭാഗം കടിച്ച് കീറിയാണ് നായ്ക്കൾ അകത്ത് കടന്നത്. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ഇതിനു മുൻപ് ഐക്കരോട്ടുപറമ്പിൽ മിനി ജോസഫിന്റെ എഴുനൂറ് കോഴി കളേയും തെരുവ് നായ്ക്കൾ കടിച്ച് കൊന്നിരുന്നു. തെരുവ് നായ ശല്യം തട യുന്ന തിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പൗൾട്രി ഫാർമേഴ്സ് സൊസൈറ്റി പ്രസിഡണ്ട് ഹമീദ് അമ്പലവയൽ സെക്രട്ടറി ജിഷാദ് പാൽവെളിച്ചം, എക്സി ക്യുട്ടീവ് അംഗങ്ങളായ ഡേവിസ് ചെന്നലോട് ബാബു പാൽവെളിച്ചം ബേബി കുറുക്കൻമൂല, ജോസഫ്.ഐ എന്നിവർ ആവശ്യപ്പെട്ടു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധിരാധാകൃഷ്‌ണൻ ഫാം സന്ദർശിച്ചു.