Uncategorized
ആശാപ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിൽ പ്രതിഷേധം; മന്ത്രി വീണ ജോർജിനെ കരിങ്കൊടി കാണിച്ച് യൂത്ത്കോൺഗ്രസ്

പത്തനംതിട്ട: ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പത്തനംതിട്ട റാന്നിയിൽ വെച്ചാണ് ഔദ്യോഗിക പരിപാടി കഴിഞ്ഞു മടങ്ങിയ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിൽ ആയിരുന്നു പ്രതിഷേധം. പ്രതിഷേധം കണ്ട് വാഹനം നിർത്തി മന്ത്രി പുറത്തിറങ്ങി. നടുറോഡിൽ മന്ത്രിയും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാഗ്വാദവുമുണ്ടായി. പിന്നീട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.