Uncategorized
കൊട്ടിയൂരിൽ ചെങ്കല്‍ കയറ്റി വന്ന ലോറിയുടെ ടയര്‍ ഊരി തെറിച്ച് അപകടം

കൊട്ടിയൂർ: ചെങ്കല്‍ കയറ്റി വന്ന ലോറിയുടെ ടയര്‍ ഊരി തെറിച്ച് അപകടം. കൊട്ടിയൂര്‍ ഗണപതിപ്പുറത്തിന് സമീപം മലയോര ഹൈവേയില്‍ വെച്ചാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് 11.30 ഓടെയാണ് അപകടം സംഭവിച്ചത്. ചെങ്കല്ല് കയറ്റി മാനന്തവാടി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ ഹൗസിങ് പൈപ്പ് പൊട്ടി പുറകെ വശത്തെ ടയർ റോഡിന്റെ എതിർവശത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകട സമയത്ത് റോഡിൽ മറ്റു വാഹനങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. ടയർ ഊരി തെറിച്ച ശേഷം ലോറി അൽപ്പം മുന്നോട്ട് നീങ്ങുകയും ചെയ്തു.