Uncategorized
യുവതിയെ പ്രഷർ കുക്കർ എടുത്ത് തലയ്ക്കടിച്ചു; യുവാവ് അറസ്റ്റിൽ

പയ്യന്നൂർ: കടയിൽ അതിക്രമിച്ച് കയറി ജീവനക്കാരിയുടെ തലയിൽ പ്രഷർ കുക്കർ എടുത്ത് അടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചെറുകുന്ന് സ്വദേശി സുദീപ് എന്നയാളെയാണ് നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചത്.ഇന്നലെ വൈകുന്നേരം 6.20ന് പയ്യന്നൂർ നഗരസഭാ കോംപ്ലക്‌സിലെ ജെ.ആർ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്. ഇവിടെ ജോലി ചെയ്തിരുന്ന ഏഴോം കണ്ണോത്തെ കടാങ്കോട്ട് വളപ്പിൽ കെ.വി സീമയുടെ (43)തലക്കാണ് യുവാവ് കടയിൽ ഉണ്ടായിരുന്ന പ്രഷർ കുക്കർ എടുത്ത് അടിച്ചത്. പരിക്കേറ്റ സീമയെ പയ്യന്നൂർ സഹകരണ ആസ്‌പത്രിയിൽ പ്രവേശിപ്പിച്ചു.