ജനകീയ സമര പ്രഖ്യാപനവുമായി പേരാവൂർ ജാഥ സമാപിച്ചു

പേരാവൂർ: കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെയുള്ള ജനകീയ സമര പ്രഖ്യാപനവുമായി സിപിഐഎം പേരാവൂർ ഏരിയാ ജാഥയ്ക്ക് സമാപനം. ‘കേരളം എന്താ ഇന്ത്യയിലല്ലേ ? ചോദ്യവുമായി 25ന് സി പിഐ എം നടത്തുന്ന ഹെഡ് പോസ്റ്റോഫീസ് ഉപരോധത്തിന്റെ പ്രചാരണാർഥം കെ ധനഞ്ജയൻ ലീഡറും പി വി പ്രഭാകരൻ മാനേജരുമായി മൂന്നുദിവസം പര്യടനം നടത്തിയ പേരാവൂർ ഏരിയാ കാൽ നട ജാഥ വെള്ളിയാഴ്ച വിളക്കോട്, കാക്കങ്ങാട്, മുഴക്കുന്ന്, പുണിയാനം, ഗ്രാമം, മേൽ മുരിങ്ങോടി എന്നിവിടങ്ങളിലെ സ്വികരണത്തിനുശേഷം പേരാവൂരിലാണ് സമാപിച്ചത്.
സ്വീകരണ കേന്ദ്രങ്ങളിൽ ലീഡർ കെ ധനഞ്ജയൻ, മാനേജർ പി വി പ്രഭാകരൻ, എം ബിജു, വി വി വിനോദ്, അക്ഷയ മനോജ്, ടി രഗിലാഷ്, ജിതിൻ വർഗീസ്, ടി കെ യൂനുസ്, എ എ സണ്ണി, ശ്രീജിത്ത് കാരായി എന്നിവർ സംസാരിച്ചു.
സമാപന പൊതുയോഗത്തിൽ കെ എ രജീഷ് അധ്യക്ഷനാവുകയും,കെ സി സനിൽ കുമാർ സ്വാഗതം പറയുകയും എൻ വി ചന്ദ്രബാബു ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. എം രാജൻ, സി ടി അനീഷ്, വി ജി പത്മനാഭൻ, ജിജി ജോയ് എന്നിവർ സംസാരിച്ചു.




