Uncategorized
ഇരിട്ടി ലയൺസ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രശംസിച്ചു ലയൺസ് ഡിസ്ട്രിക്ട് വൈസ് ഗവർണർ

ഇരിട്ടി: നിർദ്ധനരായ കുടുംബത്തിന് വീട് വെച്ച് നൽകിയതുൾപ്പെടെ ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചു സംസാരിച്ചു ഡിസ്ട്രിക്ട് വൈസ് ഗവർണർ ടൈറ്റസ് തോമസ്. ഇരിട്ടി ലയൺസ് പ്രസിഡന്റ് റെജി തോമസ് അധ്യക്ഷനായി. ഡിസ്ട്രിക്ട് കോർഡിനേറ്റർ കെ ടി അനൂപ്, റീജിയൻ ചെയർപേഴ്സൺ ശ്രീജ മനോജ്, സോൺ ചെയർമാൻ ജോസഫ് സ്കറിയ,
ഡിസ്ട്രിക്ട് ക്യാബിനറ്റ് അംഗങ്ങളായ സുരേഷ് ബാബു കെ, ഡോ ജി ശിവരാമകൃഷ്ണൻ, കെ ജെ ജോസ്, ടി ഡി ജോസ്, വിജേഷ് ഒ, സുരേഷ് മിലൻ, സതീശൻ വി പി, ലയൺ ലേഡീസ് ഫോറം പ്രസിഡന്റ് ഷൈനി ദിനേശൻ, സെക്രട്ടറി ജോളി അഗസ്റ്റിൻ, ട്രഷറർ സിബി അറക്കൽ എന്നിവർ സംസാരിച്ചു.
സബ് ജില്ലാ കലോത്സവത്തിൽ ഭരത നാട്യം, കുച്ചുപുടിക്ക് ഒന്നാം സ്ഥാനം കരസ്തമാക്കിയ ആത്മിക സരിന്റെ നൃത്ത പരിപാടികളും അരങ്ങേറി.