Uncategorized
അടക്കാത്തോട് ടൗണിൽ ജനകീയ ശുചീകരണ യജ്ഞം നടത്തി

അടക്കാത്തോട്: ടൗൺ സൗന്ദര്യവത്കര ണത്തിന്റെയും, സമ്പൂർണ ശുചിത്വവാർഡ് പ്രഖ്യാപനത്തിന്റെയും മുന്നോടിയായി അടക്കാത്തോട് ടൗണും പരിസരവും ജനകീയ ശുചീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗംങ്ങളായ ഷാൻ്റി സജി, ബിനു മാനുവൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.ബിനു, വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റ് ജനറൽ സെക്രട്ടറി വി.ഐ സൈദ് കുട്ടി എന്നിവർ സംസാരിച്ചു.