Uncategorized
റൂറൽ ബാങ്ക് പേരാവൂർ ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി

പേരാവൂർ: ഇരിട്ടി സഹകരണ റൂറൽ ബാങ്ക് പേരാവൂർ ശാഖയുടെ പുതിയ ഓഫീസ് ദാരോത്ത് ബിൽഡിംങ്ങിൽ പ്രവർത്തനം തുടങ്ങി. നിയമസഭ സ്പീക്കർ എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷനായി. പി. പുരുഷോത്തമൻ ലോക്കർ ഉദ്ഘാടനവും വി.രാമകൃഷ്ണൻ ആദ്യ നിക്ഷേപ സ്വീകരണവും ടി.ജി. രാജേഷ് ആദ്യ വായ്‌പ വിതരണവും കെ.സുധാകരൻ കമ്പ്യൂട്ടർ സ്വിച്ച് ഓണും നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ പി.പി വേണുഗോപാലൻ, സി.ടി അനീഷ്, ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, ബേബി സോജ, റജീന സിറാജ്, ജയശ്രീ, വി.ജി പദ്‌മനാഭൻ തുടങ്ങിയവർ സംസാരിച്ചു.