Uncategorized

ആപ്പിൽ വ്യാജരേഖ കാണിച്ച് 8 പവൻ കവർന്ന പേരാവൂർ സ്വദേശി അറസ്റ്റിൽ

കയ്പമംഗലം: വ്യാജ പേയ്മെൻ്റ് ആപ് വഴി പണം അയച്ചതായി വിശ്വസിപ്പിച്ച ശേഷം ജ്വല്ലറിയിൽ നിന്നു സ്വർണവുമായി മുങ്ങിയ പ്രതി പിടിയിൽ. അക്കൗണ്ടിലേക്ക് പണം അയച്ചതിന്റെ വ്യാജ രസീത് കാണിച്ച് ജ്വല്ലറിയിൽ നിന്ന് 8 പവൻ സ്വർണാഭരണങ്ങളുമായി കടന്ന പേരാവൂർ സ്വദേശി കൊളവൻ ചാലിൽ അപ്പാച്ചി എന്ന് വിളിക്കുന്ന അഷറഫ് (34) ആണ് പിടിയിലായത്.

പെരിഞ്ഞനം മൂന്നുപീടികയിലെ സ്വർണഗോപുരം ജ്വല്ലറിയിൽ 18 നാണ് സംഭവം നടന്നത്. തട്ടിപ്പിനായി പ്രത്യേക മൊബൈൽ ആപ്പ് ആണ് ഉപയോഗിക്കുന്നത്. പേയ്മെൻറ് ചെയ്തതായി സ്ക്രീനിൽ വ്യാജമായി കാണിക്കും. പേയ്മെൻ്റ് രസീത് കാണുന്ന ജ്വല്ലറി ഉടമകൾ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ട് എന്ന് തെറ്റിദ്ധരിച്ചാണ് ആഭരണങ്ങൾ നൽകുന്നതും വഞ്ചിക്കപ്പെടുന്നതും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button