Uncategorized

അടിച്ച് മാറ്റിയത് ഒരാഴ്ച മുൻപ് വാങ്ങിയ പുത്തൻ ബൈക്ക്, ഒറ്റ ദിവസത്തിൽ പ്രതിയെ പിടിച്ച് പൊലീസ്

ആലപ്പുഴ: വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന പൾസർ മോഡൽ ബൈക്ക് മോഷ്ടിച്ച് മുങ്ങിയ പ്രതിയെ ഒറ്റദിവസംകൊണ്ട് പൊലീസ് പിടികൂടി. ആര്യാട് തെക്ക് കളരിക്കൽവെളി വീട്ടിൽ അശ്വിൻ ഒരാഴ്ച മുൻപ് വാങ്ങിയ ബൈക്കാണ് കഴഞ്ഞ ദിവസം വീട്ടിൽ നിന്ന് മോഷണം പോയത്. തുടർന്ന് നൽകിയ പരാതിയിൽ കേസെടുക്കുകയും സ്ഥലത്തെ സിസിടിവി പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഉടൻ തിരിച്ചറിയുകയായിരുന്നു. കൂട്ടുകാരന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ പ്രതിയായ കളർകോട് താനാകുളങ്ങര വീട്ടിൽ രതീഷി(25 )നെ പൊലീസ് പിടികൂടി ബൈക്ക് കണ്ടെത്തി. നോർത്ത്എസ്എച്ച് ഒ എം കെ രാജേഷിന്റെ നേതൃത്വത്തിൽ എസ് ഐ ജേക്കബ്, കൃഷ്ണലാൽ, ഗിരീഷ്, സുബാഷ് പി കെ, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button