Uncategorized
മൂന്ന് നഗരങ്ങള്‍, ആറ് ജീവിതങ്ങള്‍; മരിച്ച മലയാളി സൈനികന്റെ അവയവങ്ങള്‍ ആറ് ജീവനുകള്‍ കാക്കും

ജീവിതം രാജ്യസേവനത്തിനായി ഉഴിഞ്ഞുവച്ച കാസര്‍ഗോഡ് സ്വദേശിയായ സൈനികന്‍ നിതിന്‍ മരണശേഷവും ആറ് ജീവനുകള്‍ കെടാതെ കാക്കും. കാസര്‍ഗോഡ് വാഹനാപകടത്തില്‍പ്പെട്ട് മസ്തിഷ മരണം സംഭവിച്ച നിതിന്റെ അവയവങ്ങള്‍ ബാംഗ്ലൂരിലെ കമാന്‍ഡ് ഹോസ്പിറ്റല്‍ എയര്‍ഫോഴ്‌സില്‍ നിന്നാണ് വിവിധ നഗരങ്ങളിലുള്ള ആറ് പേര്‍ക്ക് അതിവേഗത്തില്‍ എത്തിച്ച് അവയവമാറ്റ ചരിത്രത്തിലെ തന്നെ പുതിയ നാഴികകല്ലായത്. നിതിന്റെ കോര്‍ണിയ, കരള്‍, രണ്ട് വൃക്കകള്‍, ഹൃദയം, ശ്വാസകോശം എന്നിവയാണ് വിവിധയിടങ്ങളിലെ ആറ് പേരിലൂടെ ജീവന്‍ വീണ്ടെടുത്തത്. 2025 ഫെബ്രുവരി 19ന് മസ്തിഷ്‌ക മരണം സംഭവിച്ച നിതിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഭാര്യയും സഹോദരനും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ സമ്മതം നല്‍കുകയായിരുന്നു.