Uncategorized
കോളിത്തട്ട് ഗവ.എൽ പി സ്കൂളിന്റെ അൻപത്തി രണ്ടാമത് വാർഷികം നാളെ നടക്കും

ശാന്തിഗിരി: അര നൂറ്റാണ്ടിലേറെയായി മലയോര മേഖലയിലെ കുരുന്നുകൾക്ക് അറിവിന്റെ ആദ്യ പാഠങ്ങൾ പകർന്നു നൽകിക്കൊണ്ടിരിക്കുന്ന കോളിത്തട്ട് ഗവ.എൽ പി സ്കൂളിന്റെ അൻപത്തി രണ്ടാമത് വാർഷികം നാളെ വിവിധ പരിപാടികളോടെ നടക്കും.
കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ രാജ്യ സഭ എം.പി പി. സന്തോഷ് കുമാർ ഉത്ഘാടനം നിർവഹിക്കും. തുടർന്ന് വിവിധ കലാപരിപാടികൾക്കു പുറമെ ഫ്ലവേഴ്സ് മിമിക്രി താരം ബേസിൽ ബെന്നി അവതരിപ്പിക്കുന്ന മിമിക്രി ഷോയും അരങ്ങേറും.