പിണറായി സർക്കാർ സാധാരണക്കാരെ അവഗണിച്ചു; ജോഷി കണ്ടത്തിൽ

മട്ടന്നൂർ: പിണറായി സർക്കാർ സാധാരണക്കാരെ അവഗണിച്ചു കൊണ്ട് മുന്നോട്ട് പോവുകയാണെന്ന് പുതിയ സംസ്ഥാന ബജറ്റിലൂടെ വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ജോഷി കണ്ടത്തിൽ പറഞ്ഞു. വൈദ്യുതി ചാർജ് വർധനക്കും കുടിവെള്ള ചാർജ് വർധനക്കും കെട്ടിട നികുതി വർധനക്കും ശേഷം ഭൂനികുതി കുത്തനെ വർധിപ്പിച്ചതും ഇത് തെളിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജനദ്രോഹ സംസ്ഥാന ബജറ്റിനും ഭൂനികുതി വർധനവിനുമെതിരെ മട്ടന്നൂർ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റി കോളാരി വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മട്ടന്നൂർ നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഒ.കെ പ്രസാദ് അധ്യക്ഷനായിരുന്നു. ബ്ളോക്ക് പ്രസിഡണ്ട് സുരേഷ് മാവില, എം.ദാമോദരൻ മാസ്റ്റർ, സി. ബാലൻ പൊറോറ, എം.പ്രേമരാജൻ, എം.കുഞ്ഞമ്പു മാസ്റ്റർ, സി.അജിത്ത്, പി.കെ.രാജൻ, ജിഷ്ണു പെരിയച്ചൂർ, സി. സിന്ധു, വി.സതീശൻ , പുത്തലത്ത് വിജയൻ സംസാരിച്ചു.