Uncategorized

ആറളം ഫാം ഭൂമി പാട്ടത്തിനെതിരേ ഹൈക്കോടതിയിൽ ഹർജി

ഇരിട്ടി: ഇരിട്ടി ആറളം ഫാമിൽ പട്ടികവർഗവികസനവകുപ്പിന്റെ അധീനതയിലുള്ള ഭൂമി സ്വകാര്യ സംരംഭകർക്ക് പങ്കാളിത്തകൃഷിക്ക് ദീർഘകാലത്തേക്ക് പാട്ടത്തിന് നൽകാനുള്ള തീരുമാനത്തിനെതിരേ ഹൈക്കോടതിയിൽ ഹർജി. രണ്ട് പൊതുപ്രവർത്തകർ നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ച് സർക്കാരിന് നോട്ടീസയച്ചു. സർക്കാർ രണ്ടാഴ്ചത്തെ സമയം ചോദിച്ചു. ഫാം മാനേജ്മെന്റിന്റെ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി. ജില്ലാ ജന. സെക്രട്ടറി കെ.ടി. ജോസും അഖിലേന്ത്യാ കിസാൻ സഭ ജില്ലാ സെക്രട്ടറി സി.പി. ഷൈജനുമാണ് ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button