Uncategorized
അഞ്ച് വര്‍ഷം ജോലി ചെയ്തിട്ടും സ്‌കൂള്‍ ശമ്പളം നല്‍കിയില്ല; മനംനൊന്ത് അധ്യാപിക തൂങ്ങി മരിച്ചു

കോഴിക്കോട് അധ്യാപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി സെന്റ് ജോസഫ് സ്‌കൂള്‍ അധ്യാപിക കട്ടിപ്പാറ സ്വദേശി അലീന ബെന്നി ആണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അലീന സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സ്‌കൂളില്‍ നിന്ന് അഞ്ച് വര്‍ഷമായി ശമ്പളം ലഭിക്കാത്തതിനാലാണ് മകള്‍ തൂങ്ങി മരിച്ചതെന്ന് അലീനയുടെ പിതാവ് ആരോപിച്ചു