കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കേളകം പഞ്ചായത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ ഹെൽത്ത് ക്യാമ്പ് സംഘടിപ്പിക്കുന്നു

കേളകം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ ഹെൽത്ത് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹെൽത്ത് കാർഡ് അവശ്യമുള്ള ഭക്ഷണ പാനീയങ്ങൾ (ഹോട്ടൽ, ബേക്കറി, കൂൾ ബാർ, ടീഷോപ്പ്) കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കെ വി വി ഇ എസ് കേളകം പഞ്ചായത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ 22-2-25-ന് എസ് ബി ഐ ബാങ്കിന് സമീപം സഹകാർ മെഡിക്കൽസിനോട് ചേർന്ന റൂമിൽ ശനിയാഴ്ച രാവിലെ 10 മണിമുതൽ 2 മണിവരെ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുവാൻ താൽപര്യം ഉള്ളവർ ഒരു ഫോട്ടോയും ആധാറിന്റെ കോപ്പിയും കൊണ്ടുവരേണ്ടതാണ്.
കേളകം മേഖലയിലെ അവശ്യമുള്ള എല്ലാ കച്ചവടക്കാർക്കും ജോലി ചെയ്യുന്നവർക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്. കൊട്ടിയൂർ,അടക്കാത്തോട്, കണിച്ചാർ, മണത്തണ, കൊളക്കാട്, എന്നീ കേളകം മേഖലയിലെ എല്ലാ വ്യാപാരികൾക്കും ഇതിൽ പങ്കെടുക്കാവുന്നതാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 250/- ഫീസ് അടച്ച് സെക്രട്ടറി ബിജുവിൻ്റെ (St george Footwear) കടയിൽ ബുക്ക് ചെയ്യേണ്ടതാണ്.
ബുക്കിംഗ് – No 9495252859