Uncategorized
സഹായത്തിന് നിന്ന സ്ത്രീ വീടാക്രമിച്ച നാലംഗ സംഘത്തോടൊപ്പം പോയി; ആലപ്പുഴയിൽ വീട്ടമ്മയെ കെട്ടിയിട്ട് വൻ മോഷണം

ആലപ്പുഴ: മാമ്പുഴക്കരിയിൽ വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നതായി പരാതി. ഒറ്റയ്ക്ക് താമസിച്ചിരുന്ന മാമ്പുഴക്കരി വേലികെട്ടിൽ കൃഷ്ണമ്മ (62) യുടെ വീട്ടിലാണ് കവർച്ച നടന്നത്. മൂന്നര പവൻ സ്വർണം, 36,000 രൂപ, ഓട്ടു പാത്രങ്ങൾ, എടിഎം കാർഡ് എന്നിവ ഇവിടെ നിന്നും കവർന്നു. വീട്ടിൽ സഹായത്തിന് നിന്നിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവതിയെ സംഭവത്തിന് പിന്നാലെ കാണാതായി. കവർച്ചയ്ക്കെത്തിയ നാലംഗ സംഘത്തോടൊപ്പം യുവതിയും പോയെന്ന് പൊലീസിനോട് വീട്ടമ്മ പറഞ്ഞു.