Uncategorized
നിലപാടിലുറച്ച് ശശി തരൂര്‍, ഡേറ്റയുടെ അടിസ്ഥാനത്തിലാണ് ലേഖനം എഴുതിയത്, വേറെ കണക്ക് കിട്ടിയാല്‍ മാറ്റാം

ദില്ലി: കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖലയെ പുകഴ്ത്തിയ ലേഖനത്തിലുറച്ച് ശശി തരൂര്‍. ഡേറ്റയുടെ അടിസ്ഥാനത്തിലാണ് ലേഖനം എഴുതിയത്. ഡേറ്റകൾ സിപിഎമ്മിന്‍റെത് അല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. വേറെ കണക്ക് കിട്ടിയാൽ മാറ്റാം. കേരളത്തിനുവേണ്ടി മാത്രമാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഏറെ നാളുകള്‍ക്ക് ശേഷമുള്ള കുടിക്കാഴ്ചയാണ് നടന്നത്. യാതൊരു പ്രശ്നവും ഇപ്പോൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.