കൊട്ടിയൂർ – അമ്പായത്തോട് – വയനാട് ചുരമില്ല റോഡിനായി കാത്തിരിപ്പ്, കണ്ണൂർ വിമാനത്താവളം – മാനന്തവാടി ബദർ റോഡ് വഴി വികസിപ്പിക്കണമെന്ന് ആവശ്യം
കൊട്ടിയൂർ – അമ്പായത്തോട് – തലപ്പുഴ 44-ാം മൈൽ ചുരമില്ലാ ബദൽപ്പാത യാഥാർഥ്യമാ ക്കണമെന്നാവശ്യപ്പെട്ട് റോഡ് വികസനസമിതി തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയിക്ക് നിവേദനം നൽകി.
തലപ്പുഴ ഗ്രാമപ്പഞ്ചായത്ത് മുൻകൈയെടുത്ത് മാനന്തവാടി, ഇരിട്ടി, മട്ടന്നൂർ നഗരസഭാ അധ്യക്ഷന്മാരെയും കൊട്ടിയൂർ, കേളകം, കാണിച്ചാർ, ആറളം, പേരാവൂർ, മാലൂർ പഞ്ചായത്ത് പ്രസിഡൻറ്മാരേയും ചേർത്ത് സംയുക്ത കർമ്മസമിതി രൂപീകരിച്ച റോഡിനായി പ്രവർത്തിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ചുരമില്ല ബദൽ പാതയ്ക്കായി മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, പ്രിയങ്ക ഗാന്ധി എംപി എന്നിവർക്ക് നിവേദനം നൽകുമെന്ന് റോഡ് വികസന സമിതി ഭാരവാഹികൾ പറഞ്ഞു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ജോർജ്കുട്ടി മുക്കാടൻ, മട്ടന്നൂർ മാനന്തവാടി-വിമാനത്താവള റോഡ് കർമ്മസമിതി കൺവീനർ ബോബി സിറിയക്, ജോണി ജോൺ വടക്കയിൽ എന്നിവർ അടങ്ങുന്ന സംഘം തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തി അധികൃതമായി സംസാരിച്ചു.




