Uncategorized

യുവതി ഭർതൃവീട്ടിൽ മരിച്ചനിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

കണ്ണൂർ: ധർമശാല യുവതിയെ ദുരൂഹസാഹചര്യത്തിൽ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കാസർകോട് വലിയപറമ്പ് പടന്നക്കടപ്പുറത്തെ ബീച്ചാരക്കടവ് കളത്തിൽ പുരയിൽ വീട്ടിൽ സുനിൽ-ഗീത ദമ്പതിമാരുടെ മകൾ നിഖിത (20) ആണ് മരിച്ചത്. ആന്തൂർ നണിച്ചേരിയിലെ വൈശാഖിന്റെ ഭാര്യയാണ്. തളിപ്പറമ്പിലെ സ്വകാര്യ നഴ്‌സിങ് കോളേ ജിൽ ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സിന് പഠിക്കുകയാണ് നിഖിത ക്കുകയാണ്. ഭർത്താവ് വൈശാഖ് ഓട്ടോമൊബൈൽ എൻജിനീയറായി വിദേശത്ത് ജോലിചെയ്യുകയാണ്. വൈശാഖിൻ്റെ നണിച്ചേരിയിലെ വീട്ടിലാണ് നിഖിതയെ ജീവനൊടുക്കിയനിലയിൽ തിങ്കളാഴ്ച വൈകീട്ട് കണ്ടെത്തിയത്.

2024 ഏപ്രിൽ ഒന്നിനാണ് നിഖിതയും വൈശാഖും വിവാഹിതരായത്. മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് നിഖിതയുടെ അമ്മാവൻ കെ.പി രവി തളിപ്പറമ്പ് പോലീസിൽ നൽകിയ പരാതിപ്രകാരം പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം പടന്നക്കടപ്പുറത്തെ വീട്ടിൽനിന്ന് ഭർതൃവീട്ടിൽ തിരിച്ചെത്തിയതായിരുന്നു. പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് അടുത്തദിവസം വിനോദയാത്രയ്ക്ക് പോകുന്നുണ്ടന്ന് പറഞ്ഞിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ആർ.ഡി.ഒ.യുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button