Uncategorized
അടക്കാത്തോട് ഗവൺമെൻറ് യുപി സ്കൂൾ യാത്രയയപ്പ് സമ്മേളനം നാളെ നടക്കും

കേളകം: അടക്കാത്തോട് ഗവൺമെൻറ് യുപി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നാളെ (ബുധനാഴ്ച) നടക്കുമെന്ന് സ്കൂൾ ഭാരവാഹികൾ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം 5:30ന് നടക്കുന്ന പൊതുസമ്മേളനം അഡ്വ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് അധ്യക്ഷത വഹിക്കും.
കേളകം പഞ്ചായത്ത് വൈസ് പ്രസിഡൻറ് തങ്കമ്മ മേലെകൂറ്റ്, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി, പഞ്ചായത്തംഗങ്ങളായ ഷാൻ്റി സജി, ബിനു മാനുവൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി കെ സത്യൻ, ടി പി തുളസീധരൻ, പിടിഎ പ്രസിഡണ്ട് അസീസ്, ഹെഡ്മിസ്ട്രസ്സ് പി.എ.ലിസി, ജിമ്മി മാത്യു തുടങ്ങിയവർ പങ്കെടുക്കും.