Uncategorized
കൊലക്കേസ് വിചാരണ മാറ്റി

തലശ്ശേരി: മാലൂർ തൃക്കടാരിപ്പൊയിലിലെ സി.പി.എം പ്രവർത്തകൻ മുണ്ടയോട്ട് വീട്ടിൽ കട്ടൻരാജുവിനെ കൊലപ്പെടുത്തിയ കേസിൽ
വിചാരണ തുടങ്ങുന്നത് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് മാർച്ച് മൂന്നിലേക്ക് മാറ്റി. ഭാര്യക്ക് അസുഖമായതിനാൽ ഹാജരാകാൻ സമയം ആവശ്യപ്പെട്ട് കേസിലെ ആറാംപ്രതി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
രണ്ട് സാക്ഷികൾ തിങ്കളാഴ്ച വിചാരണയ്ക്ക് കോടതിയിൽ ഹാജരായി. പിതാവ് മൊയ്തീനെ കൊലപ്പെടുത്തിയ വിരോധം മൂലം മകൻ ഇസ്മ യിൽ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് രാജുവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2009 നവംബർ ഒൻപതിന് രാവിലെയാണ് സംഭവം.