കുവൈത്തിലെ സാമൂഹിക പ്രവർത്തകനായ മലയാളി നിര്യാതനായി

കുവൈത്ത് സിറ്റി: സാമൂഹിക പ്രവർത്തകനായ മലയാളി കുവൈത്തിൽ മരിച്ചു. പ്രമുഖ ജീവകാരുണ്യ സംഘടനയായ ‘സാന്ത്വനം’ കുവൈത്തിന്റെ സജീവ പ്രവർത്തകനായ തൃശൂർ സ്വദേശി കെആർ രവി കുമാറാണ് (57) മംഗഫിൽ വെച്ച് മരണമടഞ്ഞത്. 2008 മുതൽ സാന്ത്വനം കുവൈത്തിന്റെ സജീവ അംഗമായിരുന്ന അദ്ദേഹം നിസ്സഹായരെ സഹായിക്കാനായി സാമ്പത്തികവുമായും സാമൂഹികമായും സഹായഹസ്തവുമായി മുന്നിലുണ്ടായിലുണ്ടായിരുന്നു.
1986 മുതൽ 1990 വരെ തൃശ്ശൂരിലെ ഗവൺമെന്‍റ് എഞ്ചിനീയറിംഗ് കോളേജിൽ പഠിച്ച മെക്കാനിക്കൽ എഞ്ചിനീയറായിരുന്നു അദ്ദേഹം. കെഒസിയുടെ ഇൻസ്പെക്ഷൻ & കോറോഷൻ ടീമിന്റെ കൺസൾട്ടന്റ് എഞ്ചിനീയറായി സ്പെഷ്യലൈസ്ഡ് ടെക്നിക്കൽ സർവീസസ് കമ്പനിയിൽ ജോലി ചെയ്തു. 2004 മുതൽ കെഒസിയുടെ ഐ ആൻഡ് സി ടീമുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നു. ഗുജറാത്ത്, കൊൽക്കത്ത, ദില്ലി എന്നിവയുൾപ്പെടെ ഇന്ത്യയിലുടനീളമുള്ള വിവിധ പദ്ധതികളിൽ എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡുമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു.