Uncategorized
ആറളം ഫാമിലെ കുടിൽകെട്ടി സമരം; മന്ത്രിതല ചർച്ച നാളെ
ആറളം: ആറളം ഫാമിലെ സർക്കാർഭൂമി സ്വകാര്യ സംരംഭകർക്ക് ദീർഘകാലത്തേക്ക് പാട്ടത്തിന് കൊടുത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദിവാസി ക്ഷേമസമിതി ആറളം ഫാമിൽ നടത്തിക്കൊണ്ടിരിക്കുന്ന കുടിൽകെട്ടി സമരത്തിന്റെ ഭാഗമായി പട്ടികവർഗ വികസനവ കുപ്പ് മന്ത്രി ഒ.ആർ കേളുവിന്റെ നേതൃത്വത്തിൽ നാളെ ചർച്ച നടക്കും.




