ചുങ്കക്കുന്ന് ഗവ യു.പി സ്കൂളിൽ അറുപത്തി ഏട്ടാമത് വാർഷികാഘോഷം സംഘടിപ്പിച്ചു
ചുങ്കക്കുന്ന്: ചുങ്കക്കുന്ന് ഗവ യു.പി സ്കൂളിൽ 68 -മത് വാർഷിക ആഘോഷം ലുമിന 2k25 വിപുലമായ രീതിയിൽ നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ ജീജ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകാം വാർഷികാഘോഷം ഉദ്‌ഘാടനം ചെയ്തു. പേരാവൂർ ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ മുഖ്യപ്രഭാഷണം നടത്തി. യുവ എഴുത്തുകാരി അമൃത കേളകം മുഖ്യ അതിഥിയായിരുന്നു. എസ് എം സി പ്രസിഡന്റ് ജെസ്റ്റിൻ ജെയിംസ്, സ്കൂൾ ഹെഡ്മാസ്റ്റർ ഇ ആർ വിജയൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷാവു കെ വി, എൻഡോവ്മെന്റ് കമ്മിറ്റി ചെയർമാൻ ജോർജ്കുട്ടി സി എ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദിര ശ്രീധരൻ, സുനീന്ദ്രൻ,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ ഷാജി പൊട്ടയിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഉഷ അശോക് കുമാർ, മെമ്പർമാരായ ബാബു മാങ്കോട്ടിൽ, തോമസ് പൊട്ടനാനിയിൽ, ലൈസ തടത്തിൽ, ബാബു കാരിവേലിൽ,മദർ പി ടി എ പ്രസിഡന്റ് സിന്ധു മാതിരംപള്ളിൽ, പ്രീ പ്രൈമറി പി ടി എ പ്രസിഡന്റ് അഞ്ജലി ബിബിൻ,സ്റ്റാഫ് സെക്രട്ടറി സിനി കെ സെബാസ്റ്റ്യൻ, സ്കൂൾ ലീഡർ അർനോൾഡ് ജെയ്സൺ എന്നിവർ സംസാരിച്ചു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും കോഴിക്കോട് കരിന്തണ്ടൻസ് അവതരിപ്പിച്ച നാടൻപാട്ടും നടന്നു.