Uncategorized
കൊട്ടിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

കൊട്ടിയൂർ: ഭീമമായ തൊഴിൽ നികുതി വർദ്ധനവ് പിൻവലിക്കുക സേവനം ആവശ്യമല്ലാത്ത സ്ഥാപനങ്ങളിൽ ഹരിതസേന നിർബന്ധമാക്കരുത് 2 വീതം വെയ്സ്റ്റ് ബോക്സ് എല്ലാ കടകളിലും വെയ്ക്കണമെന്നുള്ള നിയമം ഒഴിവാക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കൊട്ടിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. യൂണിറ്റ് പ്രസിഡന്റ്റ് എസ് ജെ തോമസ് ധർണ്ണ ഉദ്ഘാടനം ചെയ്‌തു. സെക്രട്ടറി കെ എ ജെയിംസ്, ട്രഷറർശ്രീ ഇ എം മത്തായി, സെക്രട്ടറി സണ്ണി വഴക്കാമലയിൽ എന്നിവർ സംസാരിച്ചു.




